ഞാന്‍ ഇന്നും ഓര്‍ക്കുന്നു – സ്കൂളിലെ ക്രിക്കറ്റ് കളി. ടീമിലെ പ്രബലന്മാരായ ഷാ.കെ.തോമസ്, ഷൈന്‍, ബിജു.പി.നായര്‍, ജോബി അലക്സ് ജോസെഫ്, തുടങ്ങി ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു ബാടിങ്ങിനും ബോളിങ്ങിനുമുള്ള അവകാശം. ഞങ്ങള്‍ ഫീല്ടര്മ്മാര് എന്ന് അറിയപ്പെടുന്ന ഔട്ട് പെറുക്കികള്‍ ആയിരുന്നു. ഓരോ കളി തുടങ്ങുംബോഴും ഞങ്ങള്‍ക്ക് വാഗ്ദാനം കിട്ടും ഈ കളിയില്‍ നിങ്ങള്‍ക്ക് ബാറ്റിംഗ് ഉണ്ട്. ഒടുവില്‍ പ്രബലന്മാര് എല്ലാം ഔട്ട് ആയി കഴിയുമ്പോള്‍. ക്യാപ്ടന്റെയും പ്രബലന്മാരുടെയും നിറം മാറും. “ ഡിക്ലയര്‍ ! .... ഞങ്ങള്‍ ഡിക്ലയര്‍ ചെയ്യുന്നു” ... അത് കേട്ട് ഞങ്ങള്‍ അന്തം വിട്ടു നോക്കി നിക്കും. ... അപ്പൊ ഇത്തവണയും നമ്മക്ക് ബാറ്റിംഗ് ഇല്ല!
പിന്നെ രക്ഷ അംബയറര് - കിരണ്‍ ആണ്. ക്ലാസ്സ് ലീഡര്‍ കൂടി ആയ കിരണ്‍ ആണ് സ്ഥിരം അംബയറര്. എന്റെ ഓര്‍മയില്‍ മറ്റാരും അംബയറര് ആയിട്ടില്ല!. എല്ലാവരും കൂടി കിരണിന്റെ അടുത്ത് പരാതിയുമായി ചെല്ലും. “ ഈ കളിയില്‍ അഡ്ജസ്റ്റ് ചെയ്യ് നിങ്ങള്‍ക്ക് അടുത്ത കളിയില്‍ ഉറപ്പായും ബാറ്റിംഗ് കിട്ടും.”
“എങ്കില്‍ ബോളിംഗ്?... ബോളിംഗ് തരാമോ ഈ കളിയില്‍??
“തരാമാരുന്നു, പക്ഷെ ഒരു പ്രശ്നമുണ്ട്, ഫസ്റ്റ് ബോള്‍ ഷാ കെ തോമസ് ആണ് , അത് കഴിഞ്ഞു ബാക്കി ഉള്ളവര്‍ ബുക്ക് ചെയ്തു കഴിഞ്ഞു, അടുത്ത കളി ആകട്ടെ”. വീണ്ടും ഗോവിന്ദാ!
അടുത്ത കളിയില്‍ കിട്ടുമല്ലോ! ആ സന്തോഷത്തില്‍ ഞങ്ങള്‍ ഓടി പാഞ്ഞു ഫീല്‍ഡ് ചെയ്യും. ഫോറും സിക്സും പോകുന്ന പന്തുകള്‍ ചവിട്ടി പിടിച്ചു “ബോള്‍ ലോസ്റ്റ് “ എന്ന് അലറും. നമ്മുടെ ടീമിനെ രക്ഷപ്പെടുത്തണ്ടേ!
അങ്ങനെ ബാറ്റില്‍ തൊടാതെ അഞ്ചാറു കൊല്ലം ഞാന്‍ ക്രിക്കറ്റ് കളിച്ചു!
ഒരു പക്ഷെ അത് കൊണ്ടായിരിക്കാം, ഇന്നും ഞാന്‍ ക്രിക്കറ്റ് കളി കാണാറില്ല. ഫ്ലാറ്റില്‍ എല്ലാവരും ടിവിയുടെ മുന്നില്‍ ആകാംക്ഷയോടെ ഇരിക്കുംബോഴും ഞാന്‍ ഫേസ്ബുക്കിലും യൂട്യൂബിലും പരതുകയായിരിക്കും! ഒടുവില്‍ കളി അവസാനിക്കുമ്പോള്‍ ഒരു ആരവവും കയ്യടിയും കേള്‍ക്കാം... ഉടനെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതും Índia Won!.... Marvellous Victory!” എന്ത് വിക്ടറി? എന്ത് മാര്‍വെലസ് ? ... ഒക്കെ എന്റെ ഓരോ നമ്പരല്ലേ!!